മൊബൈൽ ഫോൺ കടയിൽ സാധനങ്ങൾ വാങ്ങാനെത്തി പരിചയത്തിലായ പെൺകുട്ടിയെ ഉടമ പീഡിപ്പിച്ചതായി പരാതി. കടയുടമയായ യുവാവ് അറസ്റ്റിൽ
മംഗളൂരു : മൊബൈൽ ഫോൺ കടയിൽ സാധനങ്ങൾ വാങ്ങാനെത്തി പരിചയത്തിലായ പെൺകുട്ടിയെ ഉടമ പീഡിപ്പിച്ചതായി പരാതി. കേസിൽ കടയുടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇബ്രാഹിം ആണ് അറസ്റ്റിലായത്. സൂറത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മൊബൈൽ ഫോണും സിം കാർഡും വാങ്ങുന്നതിനായി ഇബ്രാഹിം നടത്തുന്ന മൊബൈൽ കടയിൽ പോയിരുന്നതായും അവിടെ നിന്ന് ഇബ്രാഹിം തന്റെ ഫോൺ നമ്പർ വാങ്ങുകയും പിന്നീട് നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട് പ്രണയത്തിലായത് പോലെ പെരുമാറുകയും ചെയ്തുവെന്ന് പെൺകുട്ടി പറയുന്നു. 2021 ഓഗസ്റ്റിൽ ഒരു ലോഡ്ജിൽ വെച്ച് ബലാത്സംഗം ചെയ്യുകയും ഇക്കാര്യം മറ്റുള്ളവരോട് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 376, 354, 506 എന്നിവ പ്രകാരം ഇബ്രാഹിമിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.