വിദ്യാർത്ഥിയുടെ മരണം: നിർത്താതെ പോയ ഗുഡ്സ് ഓട്ടോ പിടികൂടി
കാഞ്ഞങ്ങാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് റോഡരികിലേക്ക് വീണ വിദ്യാർത്ഥിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങിയ ശേഷം നിർത്താതെ പോയ ഗുഡ്സ് ഓട്ടോ പോലീസ് പിടികൂടി. നഗരത്തിൽ പഴങ്ങൾ വില്പന നടത്തുന്ന കെ.എൽ.55 എഫ് 8034 നമ്പർ ഗുഡ്സ് ഓട്ടോയാണ് ഇന്നലെ രാത്രിയിൽ ചാ മുണ്ഡിക്കുന്നിൽ വെച്ച് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ എസ് ഐ.ശ്രീജേഷ് കണ്ടോത്തും സംഘവും പിടികൂടിയത്. ചാമുണ്ടിക്കുന്നിലെ സിദ്ധിഖ് ഓടിച്ച ഓ ട്ടോയായിരുന്നു. ഇയാൾ താക്കോൽ ഉടമയെ ഏല്പിച്ച് രക്ഷപ്പെട്ടു. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.
ചുള്ളിക്കരയിലെ മുണ്ടപ്പുഴ ബിജു – സ്മിത ദമ്പതികളുടെ മകൻ ആഷിൽ ബിജു (12) വിനെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബൈക്ക് തട്ടിയത്. ഇന്നലെ രാത്രി ഏഴരയോടെ കാഞ്ഞങ്ങാട് അതി ഞ്ഞാലിലാണ് അപകടം. റോഡിന് സമീപത്തെ വാടക വീട്ടിൽ നി ന്നും റോഡ് മുറിച്ചു കടക്കവെ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വ ന്ന ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് അതേ ഭാഗത്ത് നിന്നും വന്ന ഗുഡ്സ് ഓട്ടോ കയറിയിറങ്ങുകയായിരുന്നു. രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർ ത്ഥിയാണ് മരിച്ച ആഷിൽ ബിജു. സഹോദരൻ: ആൽജിൻ ബിജു. ഹൊസ്ദുർഗ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി