ചെർക്കളയിൽ നിന്നും 240 കുപ്പി അനധികൃത കർണാടക മദ്യം പിടികൂടി
കാസർകോട്: അനധികൃത മദ്യവില്പന നടക്കുന്നുവെ ന്ന വിവരത്തെ തുടർന്ന് എ ക് സൈസ് സംഘം നടത്തി യ റെയ്ഡിൽ വില്പനക്കാ യി സൂക്ഷിച്ച് 240 കുപ്പി കർ ണ്ണാടക മദ്യം പിടികൂടി. ദേ ശീയപാതയിൽ ചെർക്കളയിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച് വെച്ച നിലയിൽ രണ്ട് ചാക്കുക ളിലായി സൂക്ഷിച്ച 180 മില്ലി യുടെ 240 കുപ്പി കർണാടക മദ്യമാണ് പിടികൂടിയത്. സം ഭവവുമായി ബന്ധപ്പെട്ട് ചെ ർക്കളയിലെ ഐ.സുധീറി ന്റെ പേരിൽ അബ്കാരി നിയമ പ്രകാരം
കേസെടുത്തു. പ്രിവന്റീവ് ഓഫീ സർ സി.കെ.വി സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷാദ്, പ്രഭാകരൻ എന്നിവരും ഉണ്ടായിരുന്നു
അതേസമയം കുമ്പളയിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് മദ്യ ശേഖരം ഉപേക്ഷിച്ച് പ്രതികടന്നു കളഞ്ഞു. മഞ്ചേശ്വരം ഹൊസങ്ക ടിയിൽ മഞ്ചേശ്വരം റെയിൽവേ ഗേറ്റിന് അരികിൽ വെച്ചാണ് 180 മില്ലിയുടെ ഇരുപത്തിരണ്ട് കുപ്പി കർണാട ക മദ്യം കുമ്പള റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ എ.വി.രാജീവനും സംഘവും പിടികൂടിയത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി കെ. ബാബുരാജൻ, അഖിലേഷ് എം.എം. എന്നിവരും ഉണ്ടായിരുന്നു.