ദുരിതകാലം താണ്ടി തിയേറ്ററുകള്‍ തുറന്നു തൊഴില്‍ ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ജീവനക്കാര്‍
സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: കോവിഡ് മഹാമാരിയുടെ ദുരിതകാലം താണ്ടി സിനിമാ തിയേറ്ററുകൾ ഇന്ന് തുറന്നപ്പോൾ ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് തിയേറ്റർ ജീവനക്കാരും തിയേറ്ററിലെ കച്ചവട സ്ഥാപങ്ങളിലെ തൊഴിലാളികളും ‘
കാഞ്ഞങ്ങാട്ട് ഉച്ചയ്ക്കുള്ള പ്രദർശനത്തോടെയാണ് തിയേറ്ററുകൾ പ്രവർത്തനമാരംഭിച്ചത്. ഒരാഴ്ചയോളം നീണ്ടു നിന്ന ശുചീകരണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമൊടുവിലാണ് ഇന്ന് തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചത്.ഇതോടെ തിയേറ്ററുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതൊഴിലാളികൾ ഏറെ പ്രതീക്ഷയിലാണ്.. രണ്ട് വർഷത്തെ കോവിസ് അടച്ചുപൂട്ടൽ ജീവിതം പ്രതിസന്ധിയിലാക്കിയെന്ന് കാഞ്ഞങ്ങാട് വിനായക മൾട്ടിപ്ലക്സിൽ ഓപ്പറേറ്ററും ഉദുമ കാപ്പിൽ സ്വദേശിയുമായ മുഹമ്മദ് സാജിദ് പറഞ്ഞു.തിയേറ്ററുകൾ തുറന്നതോടെ പ്രതീക്ഷയിലാണ് സഹ തൊളിലാളികളായ സുധീഷ് അലാമിപ്പള്ളിയും രമേഷ് പരപ്പയും. കോവിഡ് ദുരിതകാലം അക്ഷരാ ർത്ഥത്തിൽ ദുരിതപർവ്വമായിരുന്നുവെന്ന് ഇവർ പറയുന്നു.
തിയേറ്ററുകൾ തുറന്നത് അനുഗ്രഹമായെന്ന് തിയേറ്ററിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന തമിഴ് നാട് സ്വദേശിയുടെ കാൻ്റീൻ തൊഴിലാളികളായ പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ രമേശ്. രാജേന്ദ്രൻ, സുധാകരൻ എന്നിവർ വ്യക്തമാക്കി കോവിഡ് അടച്ചു പൂട്ടലോടെ തൊഴിലില്ലാതെ ജീവിതം കടക്കെണിയിലായിരിക്കുകയാണെന്ന് രാജേഷ് വ്യക്തമാക്കി.തിയേറ്റുകൾ തുറന്നതോടെ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും ജനങ്ങൾ തിയേറ്ററുകളിലേക്കെത്തുമെന്നും രാജേഷ് പറഞ്ഞു.കേരളത്തിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഇന്ന് ഇത്തരത്തിൽ പ്രതീക്ഷയുടെ മുനമ്പിലേക്ക് തുഴഞ്ഞു കയറിയിരിക്കുന്നത്.