കൊല്‍ക്കത്ത: ആറുവയസുകാരിയെ ബാത്ത്റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍ക്കാരനായ 19 വയസുകാരനാണ് പിടിയിലായത്. കൊല്‍ക്കത്ത ഗാര്ഡന് റീച്ച് തര്‍ത്താല റോഡിലെ കെട്ടിടത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാത്ത്റൂമിനകത്ത് പെണ്‍കുട്ടിയെ പൂട്ടിയിട്ടശേഷമാണ് യുവാവ് പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ മാതാവാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വെള്ളിയാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു.
പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തതായും പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.