സ്വന്തം പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നുള്ള ആദ്യ ചിത്രം പ്രഖ്യാപിച്ച് അമല പോള്‍, പുറത്തിറങ്ങുന്നത് ഫോറന്‍സിക് ത്രില്ലര്‍
12 വര്‍ഷമായി അഭിനയ രംഗത്തുള്ള അമലാപോള്‍ ഇനി മുതല്‍ സിനിമാ നിര്‍മ്മാണ രംഗത്ത് കാലുവെയ്ക്കുന്നു. അമലയുടെ സ്വന്തം പ്രൊഡക്ഷന്‍ ബാനറായ അമലാപോള്‍ പ്രൊഡക്ഷന്റെ ആദ്യ സിനിമയാണ് കഡവാര്. യുവ സംവിധായകന് അനൂപ് പണിക്കറാണ് സംവിധാനം. ഒരു ഫോറന്‍സിക് ത്രില്ലര്‍ സിനിമയാണിത്. അമല ഫോറന്‍സിക് പൊലീസ് സര്ജനായിയാണ് സിനിമയില്‍ എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അമലാപോള്‍ ഫേസ്ബുക്കിലൂടെ പുറത്തിറക്കി.