കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസ്: പതിനഞ്ചുകാരന് പിടിയില്‍
മലപ്പുറം: കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിക്കുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്ത കേസില്‍ പിടിയിലായത് പ്രായപൂര്‍ത്തിയാകാത്തയാള്‍. പതിനഞ്ച് വയസ് മാത്രമാണ് പിടിയിലായ ആള്‍ക്കുള്ളത്. സിസിടിവിയില്‍ നിന്ന് ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ രൂപസാദൃശ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പതിനഞ്ചുകാരന് കുറ്റം സമ്മതിച്ചത്.
.
യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. ഇയാളുടെ ദേഹത്തും പരിക്കുകള്‍ കണ്ടിരുന്നു. എന്നാല്‍ നായ കടിക്കാന്‍ വന്നപ്പോള്‍ ഓടിരക്ഷപ്പെടുന്നതിനിടെ സംഭവിച്ചതാണെന്നായിരുന്നു ആദ്യം മറുപടി. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞതു മുതല്‍ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്ക സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നിലൂടെയെത്തിയ പ്രതി വായ പൊത്തിപ്പിടിക്കുകയും പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തി തൊട്ടടുത്തുള്ള വാഴതോട്ടത്തിലേക്ക് എടുത്ത് എറിഞ്ഞു. പ്രതിഷേധിച്ച പെണ്‍കുട്ടിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു. കൈകള്‍ കെട്ടിയിട്ടശേഷം അര്ദ്ധനഗ്നയാക്കിയായിരുന്നു പീഡന ശ്രമം.
പ്രതിയില്‍ നിന്നും കുതറിമാറിയ പെണ്‍കുട്ടി ഓടി സമീപത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു.