പ്രണയിച്ച് പ്രണവും ദർശനയും; ഹൃദയത്തിലെ ആദ്യ വിഡിയോ ഗാനം പുറത്ത്
വിനീത് ശ്രീനിവാസെൻറ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമായ “ഹൃദയ”ത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ഹിഷാം അബ്ദുള്‍ വഹാബ് ഇൗണമിട്ട് ആലപിച്ച ‘ദർശനാ’ എന്ന അതിമനോഹരമായ ഗാനമാണ് പുറത്തുവിട്ടത്. പ്രണവും ദർശനാ രാജേന്ദ്രനുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. അരുൺ ആലാട്ടിെൻറതാണ് വരികൾ.
കല്യാണി പ്രിയദര്ശന്, അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്, വിജയരാഘവന് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. മേരി ലാൻറ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം.