കോൺഗ്രസ് എം.എൽ.എയുടെ മകൻ ബലാത്സംഗക്കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് അഞ്ചുമാസം
ഭോപാൽ: ഇന്ദോറിലെ കോൺഗ്രസ് എം.എൽ.എയുടെ മകൻ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. മുരളി മോർവാൾ എം.എൽ.എയുടെ മകൻ കരൺ മോർവാളാണ് പിടിയിലായത്.
കരണിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷികം അടുത്തിടെയാണ് പൊലീസ് 15,000ത്തിൽ നിന്ന് 25000 ആക്കിയത്. പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ അഞ്ചു മാസമായി കരൺ ഒളിവിലായിരുന്നു. ഇന്ദോറിലെ ബദ്നഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്.