രണ്ട് മക്കളുടെ അമ്മയെ പ്രേമിച്ചു,നിരസിച്ചപ്പോൾ വെട്ടിക്കൊന്നു; ശേഷം മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നു
ജയ്പൂർ: പ്രണയം നിരസിച്ച വീട്ടമ്മയെ യുവാവ് വെട്ടിക്കൊന്നു. രാജസ്ഥാനിലെ അഹോറിലാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ പ്രതിയായ ഗണേഷ് മീണ മൃതദേഹം കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു.പൊലീസ് ബലം പ്രയോഗിച്ചാണ് പ്രതിയെ മൃതദേഹത്തിനടുത്തുനിന്ന് മാറ്റിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.ശാന്തി ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഗ്രാമവാസിയായ ഗണേഷിന് ശാന്തിയോട് കടുത്ത പ്രണയമായിരുന്നു. എന്നാൽ ശാന്തി ഇത് നിരസിച്ചു.തൊഴിലുറപ്പിന് പോയ സമയത്താണ് ശാന്തി ആക്രമിക്കപ്പെട്ടത്. കൂടെ ജോലി ചെയ്യുന്നവർ ശാന്തിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതി മഴു വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.മഹാരാഷ്ട്രയിലാണ് ശാന്തിയുടെ ഭർത്താവ് ജോലി ചെയ്യുന്നത്.ഗണേഷ് തന്നെ ശല്യം ചെയ്യുന്ന വിവരം ശാന്തി ഭർത്താവിനെയും വീട്ടുകാരെയും നേരത്തെ അറിയിച്ചിരുന്നു. ഭർത്താവ് ഗണേഷിനെ നേരത്തെ താക്കീത് ചെയ്തിരുന്നു.