മോഷണം: തമിഴ്നാട് കുറുവ സംഘാംഗങ്ങളായ മൂന്നുപേർ പിടിയിൽ
ചെറുതുരുത്തി: പൈങ്കുളം തൊഴുപാടം സ്വദേശിനി ഫൗസിയയുടെ സ്വർണമാല കവർന്ന കേസിൽ തമിഴ്നാട് കുറുവ സംഘാംഗങ്ങളായ മൂന്നുപേരെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ശിവഗംഗ തിരുപൂവനം മാരിമുത്തു (50), തഞ്ചാവൂർ ബൂതലൂർ പാണ്ഡ്യൻ (40), കോഴിക്കോട് തലക്കുളത്തൂർ വട്ട കുന്നിൽ പാണ്ഡ്യൻ (തങ്കപാണ്ഡി -47) എന്നിവരാണ് പിടിയിലായത്.
മറ്റൊരു കേസിൽ പാലക്കാട് പൊലീസിെൻറ പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് തൊഴുപാടം മോഷണവും തെളിഞ്ഞത്. പ്രതികളെ സ്ഥലത്തെത്തിച്ച് സി.ഐ അൽത്താഫ് അലി, എസ്.ഐ ആൻറണി തോംസൺ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുത്തു.