കൊച്ചി: ഹൈദരാബാദില്‍ വെറ്റനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നതില്‍ ശക്തമായ വിമര്‍ശനവുമായി ഇറോം ശര്‍മിള. പൊലീസ് നടത്തുന്ന കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് ഇന്ത്യയെ അപകടത്തിലേയ്ക്ക് തള്ളിവിടുമെന്ന് ഇറോം ശര്‍മിള പറഞ്ഞു.
ആരാണ് പൊലീസിന് വെടിയുതിര്‍ക്കാന്‍ അധികാരം നല്‍കിയതെന്നും ഇറോം ശര്‍മിള ചോദിച്ചു. ആയുധമേന്തിയവരുടെ അധികാരദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണ്. നിയമം കയ്യിലെടുക്കാന്‍ പൊലീസിന് അധികാരമില്ല. അനീതിക്കെതിരായ പോരാട്ടത്തില്‍ താന്‍ വ്യതിചലിച്ചിട്ടില്ലെന്നും ഇറോം ശര്‍മിള കൂട്ടിച്ചേര്‍ത്തു