മടിക്കൈ പഞ്ചായത്തിൽ വിദ്യാലയങ്ങളിൽ ജനകീയ ശുചീകരണം നടത്തി.
മടിക്കൈ .. രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞ് നവംമ്പർ 1-ന് വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ ഭാഗമായി ക്ലാസ് മുറികളും സ്കൂൾ പരിസരവും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു.
കുട്ടികളെ വരവേൽക്കുന്നതിന് നാടിന്റെ കൂട്ടായ്മയിൽ സ്കൂൾ മുറികളും പരിസരവും ശുചീകരിച്ചു. മടിക്കൈ പഞ്ചായത്തിലെ 10 വിദ്യാലയങ്ങളുടെ ശുചീകരണം മാതൃകപരമായായിരുന്നു നടന്നത് പഞ്ചായത്തുതല ഉദ്ഘാടനം മടിക്കൈ ഗവ വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
യുവജന സംഘടകളും, നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.