സി.പി.ശ്രീധരൻ്റെ ഇരുപത്തഞ്ചാം ചരമവാർഷിക ദിനത്തിൽ ശ്രീധരസ്മൃതിസംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: സി.പി.ശ്രീധരൻ്റെ ഇരുപത്തഞ്ചാം ചരമവാർഷിക ദിനത്തിൽ സംസ്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി.അദ്ധ്യക്ഷൻ പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.എം.പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
അതോടനുബന്ധിച്ചു നടന്നആദര സമ്മേളനം ഡോ: ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പി.കെ.ഫൈസൽ, ഗാന്ധി ചരിതം കാവ്യമെഴുതിയ രയരോത്ത് മാധവൻ മാസ്റ്റർ കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ സീനിയർ ഫെല്ലോഷിപ്പ് നേടിയ ചന്ദ്രൻ മുട്ടത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ അഭിനേതാക്കളായ സി.നാരായണൻ, സുനിൽ സൂര്യ,അനുരൂപ്, ഹരീഷ് പള്ളിക്കണ്ടം എന്നിവരെ ഡോ: ഖാദർ മാങ്ങാട് ആദരിച്ചു.
ഡോ. പി.വി.പുഷ്പജ, ഒ.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, രാജേന്ദ്രൻ പി.കെ.വിനയകുമാർ, രവി പിലിക്കോടു്രാജേന്ദ്രൻ പയ്യാടക്കത്ത്,രാമകൃഷ്ണൻ മോനാച്ച, വിനോദ് എരവിൽ, എം.പി.ജയരാജൻ, എ.വി.ബാബു, ടി.വി സുരേഷ്,തുടങ്ങിയവർ സംസാരിച്ചു
കെ.വി.രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.രാഘവൻകുളങ്ങര സ്വാഗതവും
ദിനേശൻ മൂലക്കണ്ടം നന്ദിയും പറഞ്ഞു.