സോൾജിയേഴ്സ് ഓഫ് കെ.എൽ. 14 വെൽഫയർ സൊസൈറ്റിയുടെ ഒന്നാം വാർഷിക ആഘോഷിച്ചു.
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ സൈനിക അർദ്ധസൈനിക വിഭാഗങ്ങളിൽ സേവന അനുഷ്ഠിച്ചു വരുന്നവരുടെയും സൈന്യത്തിൽ നിന്ന് വിരമിച്ചവരുടെയും കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് കെ.എൽ. 14 വെൽഫയർ സൊസൈറ്റിയുടെ ഒന്നാം വാർഷിക ആഘോഷം രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ.ശശിധരൻ അധ്യക്ഷനായി, ഇ.ചന്ദ്രശേഖരൻ എം.എൽ.എ. മുഖ്യാതിഥിയായി സൈനിക സേവന മേഖലയിൽ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി നിയമ പോരാട്ടം നടത്തി വിജയിച്ച കമാൻഡർ പ്രസന്ന ഇടയില്ലത്തെ ആദരിക്കുകയും ചെയ്തു.
ഡോ. വി.ബാലകൃഷ്ണൻ (കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി 1971 ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത യോദ്ധാക്കളെയും , ഗിന്നസ് റെക്കോർഡ് നേടിയ കുമാരി ഗംഗാദാസിനെയു ആദരിച്ചു. എസ്.എസ്.എൽ.സി, പുസ് ടു വിജയികൾക്കും ഓണം ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. ബ്രിഗേഡിയർ ടി.സി. എബ്രഹാം, കമാൻഡർ പ്രസന്ന ഇടയില്ലo എന്നിവർ സംസാരിച്ചു.
സെക്രട്ടറി ജയൻ പൊന്നൻ സ്വാഗതവും, ട്രഷറർ ടി.വി. വത്സരാജ് നന്ദിയും പറഞ്ഞു.