വാഹനാപകടത്തില്‍ ആകാശ് തില്ലങ്കേരിക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍:വാഹനാപകടത്തില്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആകാശ് തില്ലങ്കേരിയേയും സുഹൃത്തുക്കളെയും സ്വകാര്യ ആശുത്രിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന ഒരാളുടെ പരിക്ക് ഗുരുതരമാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂര്‍ തില്ലങ്കേരിയിലെ വീട്ടിലാണ് റെയ്ഡ് നടന്നിരുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്ജുന് ആയങ്കിയുമായി അടുത്തബന്ധമുള്ള പശ്ചാത്തലത്തിലായിരുന്നു ആകാശിന്റെ വീട്ടില്‍ റെയ്ഡ്.