കണ്ണൂര്‍ കൂത്തുപറമ്പില്‍ ബൈക്ക് കാറില്‍ ഇടിച്ചു: രണ്ട് പേര് മരിച്ചു
കണ്ണൂര്‍: അങ്കമാലി∙ കണ്ണൂർ തേവക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന അങ്കമാലി പൂതംകുറ്റി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കാഞ്ഞിരത്തിങ്കൽ ജോയിയുടെയും ത്രേസ്യാമ്മയുടെയും മകൻ ജീസൻ ജോയി (23), പണിക്കശേരി ഷാജിയുടെയുടെയും ഐഷയുടെയും മകൻ ഗൗതം കൃഷ്ണ ഷാജി (23) എന്നിവരാണ് മരിച്ചത്.
ബാർ ഹോട്ടൽ ജീവനക്കാരായ ജീസനും ഗൗതമും ബൈക്കിൽ വീട്ടിലേക്കു വരുമ്പോഴാണ് അപകടം. മൃതദേഹം കണ്ണൂർ എകെജി ഹോസ്പിറ്റൽ മോർച്ചറിയിൽ. ഇരുവരും അവിവാഹിതരാണ്. ജീസൻ ജോയിയുടെ സഹോദരങ്ങൾ: സെബി, സിൻസി. ഗൗതമിന്റെ സഹോദരി: ആതിര