എസ്എഫ്ഐഅക്രമ രാഷ്ട്രീയം ഒഴിവാക്കുക എ ഐ എസ് എഫ്
കാഞ്ഞങ്ങാട് :എം ജി സർവ്വകലശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് AlSF സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഋഷിരാജ്, നിമിഷാ രാജു, വൈസ് പ്രസിഡന്റ് അമൽ അശോകൻ കമ്മിറ്റി അംഗം സഹദ് ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ച SFI ഗുണ്ടായിസത്തിനെതിരെ എ.ഐ.എസ്.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹരിദാസ് പെരുമ്പള ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് സോയ കെ കെ അദ്ധ്യക്ഷത വഹിച്ചു. , എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം എം ശ്രീജിത്ത്, എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി അംഗം ആര്യ രാവണീശ്വരം, അതുല്യ എം വി എന്നിവർ സംസാരിച്ചു
ജില്ലാ സെക്രട്ടറി രാകേഷ് രാവണീശ്വരം സ്വാഗതം പറഞ്ഞു
.അഖിൽ പള്ളിക്കാപ്പിൽ, അശ്വിൻ എം വി, പ്രാഭിജിത് ,വിഷ്ണു, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.