ഇൻസ്റ്റഗ്രാമിൽ പ്രണയ കെണി ഒരുക്കി 16 കാരിയെ ബേക്കൽ ബീചിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇതുവരെ പിടിലായത് 3 പേർ .
മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 16 കാരിയെ കാസർകോട്ടെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ രണ്ടാം പ്രതിയായ മലപ്പുറത്തെ ശബീറിനെ (25) ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഒന്നാം പ്രതിയും കാസർകോട് സ്വദേശിയുമായ അബ്ദുൽ നാസിർ(24), മുഹമ്മദ് അനസ്(19) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ഓഗസ്റ്റ് 27ന് ആണ് കേസിനാസ്പദമായ സംഭവം സമൂഹമാധ്യമത്തിലൂടെ നേരത്തേ തന്നെ സുഹൃത്തുക്കളായിരുന്നു യുവാക്കൾ. ഇവർ ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പിന്തുടർന്ന് പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
സംഭവദിവസം ശബീറും മുഹമ്മദ് അനസും ചേർന്ന് പെൺകുട്ടിയെ വീട്ടിൽനിന്നു വിളിച്ചിറക്കി ശബീറിന്റെ കാറിൽ നീലേശ്വരത്തേക്ക് കൊണ്ടു പോയി. നീലേശ്വരത്തുണ്ടായിരുന്ന അബ്ദുൽ നാസിറിനെയും കൂട്ടി ഇവർ കാസറകോട് ബേക്കൽ ബീചിലേക്ക് പോയി. കാറിൽവെച്ച് അബ്ദുൽ നാസിർ പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറുകയായിരുന്നു. സെപ്റ്റംബർ 21-നും ഇത് ആവർത്തിക്കുകയും ചെയ്തു .തുടർന്ന് പെൺകുട്ടി ചൈൽഡ്ലൈനിൽ പരാതി നൽകിയതോടെ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.