കന്നഡയിൽ ഭാവനക്ക് തിരക്കേറുന്നു; ഭജറംഗി 2വിന്റെ ട്രെയ് ലർ പുറത്തിറങ്ങി
2013 ൽ പ്രദർശനത്തിനെത്തിയ ഫാന്റസി ആക്ഷൻ ചിത്രത്തിന്റെ രണ്ടാം ഭാഗമായ “ഭജറംഗി 2 “ന്റെ ട്രെയ് ലർ ശ്രദ്ധ നേടുന്നു. ഭാവന നായികയായെത്തുന്ന കന്നഡ ചിത്രത്തിൽ ശിവരാജ് കുമാറാണ് നായകൻ. എ. ഹർഷയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈ മാസം 29നാണ് റിലീസ്.
ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭാഗേന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സ്വാമി ജെ. ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അർജുൻ ജന്യ, എഡിറ്റിംഗ് ദീപു എസ്. കുമാർ, കലാസംവിധാനം രവി ശുന്തേഹൈക്ലു.
കന്നഡ സിനിമയിൽ തിരക്കുള്ള താരമായി മാറുകയാണ് ഭാവന. ഭജറംഗി 2 കൂടാതെ തിലകിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഗോവിന്ദ ഗോവിന്ദ’, നാഗശേഖർ സംവിധാനം ചെയ്ത് മലയാളിയായ സലാം ബാപ്പു തിരക്കഥയെഴുതിയ ‘ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം’ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ഭാവനയുടെ കന്നഡ ചിത്രങ്ങൾ.