ഇന്ധന വില വർദ്ധനവിന് എതിരെ എൻ എൽ യു പ്രതിഷേധ പ്രകടനം നടത്തി
കാഞ്ഞങ്ങാട് :പെട്രോൾ,ഡീസൽ,പാചക വാതക സിലിണ്ടർ, വില വർദ്ധനവിനെതിരെ നാഷണൽ ലേബർ യൂണിയൻ (എൻ എൽ യു )കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി, പുതിയകോട്ട ടി. ബി.റോഡിലുള്ള ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കോട്ടച്ചേരി പെട്രോൾ പമ്പ് പരിസരത്ത് സമാപിച്ചു,എൻ.എൽ.യു സംസ്ഥാന സെക്രട്ടറി സി. എം.എ.ജലീൽ, ജില്ലാ പ്രസിഡണ്ട് പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി ഹനീഫ് കടപ്പുറം, മുനീർ കണ്ടാളം,ഐ.എൻ. എൽ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി മുത്തലിബ് കൂളിയങ്കാൽ, ഹമീദ് മുക്കൂട്,ഷഫീഖ് കൊവ്വൽ പള്ളി, സി.പി. ഇബ്രാഹിം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി, സമാപന യോഗത്തിൽ, സി.എം.എ. ജലീൽ,പി. കെ.റഹ്മാൻ മാഷ്, മുത്തലിബ് കൂളിയങ്കാൽ സംസാരിച്ചു.