കടുങ്ങല്ലൂർ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച മൂന്നുപേർ പിടിയിൽ
കടുങ്ങല്ലൂർ: കടുങ്ങല്ലൂർ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച കേസിൽ മൂന്നുപേർ പിടിയിൽ. കിഴക്കേ കടുങ്ങല്ലൂർ ഇരുമ്പാപ്പുറം വീട്ടിൽ ഇസൈക്ക് മുത്തു (51), ഭാര്യ സജിത (45) കടയ്പള്ളി അനിക്കുട്ടൻ (47) എന്നിവരാണ് ബിനാനിപുരം പൊലീസിെൻറ പിടിയിലായത്.
കഴിഞ്ഞ 12 നാണ് 27.8 ഗ്രാം വരുന്ന മാല പണയംെവച്ച് 82,000 രൂപ വാങ്ങിയത്. കഴിഞ്ഞദിവസം വീണ്ടും മുക്കുപണ്ടം പണയം െവക്കാൻ ശ്രമം നടത്തിയിരുന്നു. ഇൻസ്പെക്ടർ വി.ആർ. സുനിൽ, സബ് ഇൻസ്പെക്ടർ രഘുനാഥ്, എ.എസ്.ഐമാരായ ജോർജ് തോമസ്, അനിൽകുമാർ, അബ്ദുൽ റഷീദ്, അബ്ദുൽ ജമാൽ, എസ്.സി.പി.ഒമാരായ നസീബ്, എസ്. ഹരീഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.