തൊഴിലാളി വിരുദ്ധ നിലപാട് കേരള മണ്ണിൽ വിലപ്പോവില്ല: കെ.വി സുജാത ടീച്ചർ
കാഞ്ഞങ്ങാട്:പതിനൊന്നാം ഉഭയ കക്ഷികരാർ നടപ്പാക്കുക, ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, കേരളത്തിൽ ചെറുകിട, കാർഷിക,ഭവന, വായ്പകൾ നൽകുക, മുഴുവൻ താൽക്കാലിക- കരാർ -സിടിസി ജീവനക്കാരെയും ഐബിഎ നിയമാനുസൃതം സ്ഥിരപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് സി എസ് ബി ട്രേഡ് യൂണിയൻ ഫോറം(AIBOC-BEFI-AIBEA-INBEF) നേതൃത്വത്തിൽ നടത്തിവന്ന ത്രിദിന പണിമുടക്ക് ജില്ലയിൽ പൂർണ്ണം. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ മുഴുവൻ ബാങ്ക് ജീവനക്കാരും ഇന്ന് പണിമുടക്കി. പണി മുടക്കിനോടനുബന്ധിച്ച് സമര സഹായ സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സി എസ് ബി ശാഖയ്ക്ക് മുന്നിൽ ധർണ്ണയും ,പ്രകടനവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ , ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി കെ.വി.കൃഷ്ൻ അദ്ധ്യക്ഷത വഹിച്ചു.
കാറ്റാടി കുമാരൻ ( സിഐ ടിയു ജില്ലാ സെക്രട്ടറി),
കെ.വി പ്രഭാവതി (ബെഫി സംസ്ഥാന കമ്മിറ്റി അംഗം), ബാലകൃഷ്ണൻ ടി.വി (ഐഎൻടിയുസി ജില്ലാ സെക്രട്ടറി), അനീഷ് രാജൻ (എഐബിഒസി ജില്ലാ സെക്രട്ടറി),
ശ്രീജിത്ത് വി.പി (എൻസി ബി