പ്ലസ് ടു വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയിലേക്ക്
സൗജന്യ അവസരം നൽകി ജെസി ഐ ഇന്ത്യ സോൺ 19
കാഞ്ഞങ്ങാട്: ജെസി ഐ ഇന്ത്യ സോൺ 19 ന്റെ സ്കിൽ ഡവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി ബിറ്റ്കോ ബ്രിഡ്കോയുമായി സഹകരിച്ച് 100 വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട് ഫോൺ ഫൗണ്ടേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു ജെസി ഐ യുടെ അഖിലേന്ത്യാ തലത്തിൽ തന്നെ ഏറ്റവും മികച്ച പ്രകടനമാണു കാസർഗോഡ്, കണ്ണൂർ, വയനാട്, മാഹി ഉൾപ്പെടുന്ന സോൺ ഈ വർഷം നടത്തിയത്. കാഞ്ഞങ്ങാട് സ്വദേശിയായ സജിത് കുമാർ വി.കെ നയിക്കുന്ന സോൺ 19 സമസ്ത മേഖലകളിലും മികവാർന്ന പ്രവർത്തനങ്ങളിലൂടെ ദേശീയ അംഗീകാരം നേടിയിരുന്നു.. പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്നവർക്കും കഴിഞ്ഞവർക്കും സ്മാർട്ട്ഫോൺ മേഖലയിൽ പഠിച്ച് കടന്നു ചെല്ലാനുള്ള അവസരമൊരുക്കുകയും ഒപ്പം ഒരു കൈത്തൊഴിൽ കരസ്ഥമാക്കാനുള്ള സാധ്യത തുറന്നിടുകയാണ് സ്മാർട്ട്ഫോൺ മേഖലയിലെ പ്രശസ്ഥ സ്ഥാപനമായ ബിറ്റ്കോ & ബ്രിഡ്കോയുമായി കൈകോർക്കുന്നതിലൂടെ ജെസി ഐ ഇന്ത്യ സോൺ 19 ചെയ്യുന്നത്. സോൺ19 ലെ 100 വിദ്യാർത്ഥികൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്.
30 മണിക്കൂർ ദൈർഘ്യമുള്ള ഈ ഫൗണ്ടേഷൻ കോഴ്സ് വിദ്യാർത്ഥികളുടെ +2 പഠനത്തെ ബാധിക്കാത്ത വിധത്തിൽ അവധി ദിവസങ്ങളിലും, സ്ക്കൂൾ സമയത്തിന് ശേഷവും പഠിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. +2 കൊമേഴ്സ്, ഹ്യുമാനിറ്റീസ് പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മുൻഗണന. ഈ കോഴ്സ് പഠിക്കുന്ന alejodalarbed Basic Mobile phone Technology, Basic Hardware Repairing, Basic Software Repairing, Mobile phone Service Centre Management, Basic knowledge in Handsets, Accessories, Tools, Spare parts & Instruments, Showroom management s വിഷയങ്ങളിൽ പരിശീലനം ലഭിക്കും.
+2 പരീക്ഷയ്ക്ക് ശേഷം, ഡിഗ്രി പഠനത്തോടൊപ്പം മൊബൈൽഫോൺ ഷോറൂമുകളിൽ ജോലി ചെയ്യാനും,ജെസി ഐ ഇന്ത്യ സോൺ 19 തുടർ ടെക്നോളജി പഠനത്തിനും സാധിക്കും. മൊബൈൽഫോൺ ഷോറൂമുകളിൽ ജോലി ലഭിക്കാൻ ടെക്നോളജി ട്രെയിനിങ്ങ് അത്യാവശ്യമാണ്. ഇത്തരം വൈദഗ്ധ്യം നേടിയവർക്ക് രാജ്യത്തിനകത്തും പുറത്തും ധാരാളം അവസരങ്ങളുണ്ട്.
പഠനം ബ്രിറ്റ് കോ ആൻറ് ബ്രിഡ് കോ യുടെ കാസർഗോഡ് അസിലിലേറ്റസ് സ്ഥാപനമായ Technoprenuers Training Institute LLP, Royal Complex, Naya Bazar, Kanhangad ആയിരിക്കും. ക്ലാസുകൾ നവംബർ 10 നു ആരംഭിക്കും.
രജിസ്ട്രേഷനുവേണ്ടി വിദ്യാർത്ഥിയുടെ പേര്, അഡ്രസ്സ്, പഠിക്കുന്ന സ്ഥാപനം (പ്രൈവറ്റ് ആയി പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്, എന്നിവ +91 9947630000 ലേക്ക് വാട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ ബിറ്റ്കോ & ഇതുസംബസിച്ച പ്രതസമ്മേളനത്തിൽ
ജെ സി ഐ ഇന്ത്യ സോൺ 19 പ്രസിഡണ്ട് സജിത്കമാർ വി.കെ.
കോഡിനേറ്റർ ഉണ്ണികൃഷ്ണൻ കിനാനൂർ
സോൺ ഡയറക്ടർ രാജേഷ് ഉദുമ എന്നിവർ പങ്കെടുത്തു.