കെ.ആർ എം യു നോൺ ജേർണലിസ്റ്റ് യൂണിയൻ കാസർകോട് ജില്ല കമ്മിറ്റി രൂപീകരിച്ചു
പ്രസിഡൻ്റായി രാജേഷ് പള്ളിക്കര (വീക്ഷണം) ,സെക്രട്ടറിയായി സുനിൽ നോർത്ത് കോട്ടച്ചേരി (ദേശാഭിമാനി ) എന്നിവരെ തിരഞ്ഞെടുത്തു
കാഞ്ഞങ്ങാട്: കേരളാ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സസൺസ് യൂണിയൻ നേതൃത്വം നൽകുന്ന മാധ്യമ രംഗത്തെ നോൺ ജേർണലിസ്റ്റുകളുടെ സംഘടനയായ കെ.ആർ എം യു നോൺ ജേർണലിസ്റ്റ് യൂണിയൻ കാസർകോട് ജില്ല കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി രാജേഷ് പള്ളിക്കര (വീക്ഷണം ) സുനിൽ നോർത്ത് കോട്ടച്ചേരി (ദേശാഭിമാനിഎന്നിവരെ തിരഞ്ഞടുത്തു മാധ്യമ രംഗവുമായി ബന്ധപ്പെട് പ്രവർത്തിക്കുന്ന ഓഫീസ് വിഭാഗം, ഡി ടി.പി. പ്രിന്റിംഗ്, പത്രവിതരണക്കാർ, ഏജന്റ് മാർ , എന്നിവർക്കാണ് അംഗത്വത്തിന് അർ ഹത.ക്ഷേമനിധി ഉൾപെടെയുള്ള സർക്കാർ സഹായങ്ങൾ അംഗ ക്കക്ക് ലഭ്യമാക്കൽ
പ്രതിസന്ധി ഘട്ടങ്ങളിൽ ഇവരെ ചേർത്തുപിടിക്കൽ
അംഗങ്ങളുടെ തൊഴിൽപരമായ ഉന്നതിക്കുള സഹായങ്ങൾ ലഭ്യമാക്കൽ എന്നിവയാണ് കെ.ആർ.എം.യു.
നോൺ ജേർണ്ണലിസ്റ്റ് യൂണിയൻ ലക്ഷ്യമിടുന്നത്