കഞ്ചാവ് കേസിൽ രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ
വെള്ളിക്കോത്ത് സ്വദേശി വൈശാഖ് എന്ന ജിത്തുവിനെയാണ്
ഹോസ്ദുർഗ് എസ് ഐ. കെ പി സതീഷ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട്: കാറില്‍ കഞ്ചാവുമായി കടത്തുന്നതിനിടയിൽ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ
വെള്ളിക്കോത്തെ വൈശാഖ് എന്ന ജിത്തു (24) വിനെയാണ് ഹോസ്ദുർഗ് എസ് ഐ. കെ പി സതീഷ് അറസ്റ്റ് ചെയ്തത്. ഈ മാസം 6 ന്
കോട്ടച്ചേരി പഴയബസ്റ്റാന്റ് പരിസരത്ത് എസ്ഐയും സംഘവും നൈറ്റ് പട്രോളിങ്ങിനിടയില്‍ കോട്ടച്ചേരി ഭാഗത്തുനിന്നും വരികയായിരുന്ന കെ.എല്‍ 60 എം 7881 നമ്പര്‍ ഐ 20 കാറിന് കൈനീട്ടിയപ്പോള്‍ കുറച്ചകലെ നിര്‍ത്തി കാറിലുണ്ടായിരുന്ന പ്രവീണും ജിത്തുവും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇതിനിടയില്‍ മാവുങ്കാല്‍ മൂലക്കണ്ടത്തെ വി.പ്രവീണ്‍ (38) നെഹോസ്ദുര്ഗ് എസ്.ഐ ബാവ അക്കരക്കാരൻ അറസ്റ്റ് ചെയ്തുയെങ്കിലും ജിത്തു രക്ഷപ്പെട്ടിരുന്നു.ഇവരുടെ കാര്‍ പരിശോധിച്ചപ്പോഴാണ് പൊതിഞ്ഞുവെച്ച 2.100 കിലോ കഞ്ചാവ് കണ്ടെടുത്തത്.
ജിത്തുവാണ് കഞ്ചാവുകടത്തിന്റെ സൂത്രധാരൻ
പിടിയിലായ പ്രവീണ്‍ സഹായിയും ഡ്രൈവറുമായിരുന്നു.
ജിത്തുവിനെ ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്നിൽ ) ഹാജരാക്കും.