മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
മുംബൈ: മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം (Fire). അവിഘ്ന പാർക്ക് അപാർട്ട്മെൻ്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായി (trapped inside) സംശയിക്കുന്നു. 64 നില കെട്ടിടത്തിന്റെ 19ആം നിലയിലാണ് തീപിടുത്തം.
തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ ബിൽഡിംഗിൽ നിന്ന് താഴേക്ക് ചാടിയ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.