ഇന്ധന വിലയിൽ ഇന്നും വർധന: കോഴിക്കോട് പെട്രോളിന് 107 രൂപ 70 പൈസയായി
കൊച്ചി: രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്.
ഇതോടെ കൊച്ചിയില്‍ ഡീസൽ വില 100.96 രൂപയും പെട്രോളിന് 107. 20 രൂപയുമായി. തിരുവനന്തപുരത്ത് ഡീസല്‍ വില 102.75 രൂപ ആയി, പെട്രോളിന് 109.2 രൂപയാണ്. കോഴിക്കോട് പെട്രോളിന് 107 രൂപ 70 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ഇന്നത്തെ വില.