ഒരു കുടുംബത്തിലെ 4 പേരെ കൊന്നു, പ്രതി മരിച്ച നിലയിൽ
തൊടുപുഴ: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവർകുഴിയിൽ അനീഷ് (34) മരിച്ചനിലയിൽ. അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലാണ് മൃതദേഹം. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്.
2018 ജൂലൈ 29നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിനു പിന്നിലെ ചാണകക്കുഴിയിൽ മൂടിയെന്നാണു കേസ്.
മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണന്റെ താളിയോലകൾ സ്വന്തമാക്കാനും പ്രതികൾ ലക്ഷ്യമിട്ടിരുന്നു. മന്ത്രവാദശക്തി സ്വന്തമാക്കാനാണു കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരങ്ങൾ.