ഭാരതപ്പുഴയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു
പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിമരിച്ചു. പെരിങ്ങോട്ടുകുറിശി സ്വദേശി മുഹമ്മദ് അസീസിന്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്. ഞാവളം കടവിൽ കാൽവഴുതിവീണു കാണാതായ അൻസിലിന്റെ മൃതദേഹം തോട്ടുമുക്ക് പള്ളിക്ക് സമീപത്തുനിന്നാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ കൂട്ടുകാരനൊപ്പം പുഴയിലെത്തിയ അൻസിൽ കാൽ വഴുതി വീഴുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമായിരുന്നു.