ആലപ്പുഴയില്‍ ദുരിതബാധിര്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങള്‍ സി.പി.എം ഓഫീസില്മറ്റ് സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതിനാലാണ് സി.പി.എം ഓഫീസ് വഴി ഭക്ഷ്യധാന്യങ്ങള്‍
വിതരണം ചെയ്തതെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം
ആലപ്പുഴ: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചത് സി.പി.എം ഓഫീസില്‍. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലാണ് സംഭവം. പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളാണ് സി.പി.എം മിത്രക്കരി തെക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് വഴി വിതരണം ചെയ്തത്.
പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതിനാലാണ് സി.പി.എം ഓഫീസ് വഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതെന്നാണ് വില്ലേജ് ഓഫീസര്‍ നല്കുന്ന വിശദീകരണം.
മുട്ടാര്‍ പഞ്ചായത്തില്‍ മഴക്കെടുതി വ്യാപകമായ നാശനഷ്ടമുണ്ടാക്കിയിരുന്നു. പ്രദേശത്തെ എല്ലാ വീടുകളിലും വെള്ളം കയറിയിരുന്നു. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റ് വീടുകളിലേക്കും മാറ്റിയിരുന്നു. അതോടപ്പം തന്നെ നിരവധി ആളുകള്‍ വീടുകളുടെ രണ്ടാം നിലയിലേക്കും മാറിയിരുന്നു.
പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതിനെതിരെ പരാതി വ്യാപകമാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികള്‍ ഉള്‍പ്പെടെ ദുരിതബാധിതരായി കഴിയുമ്പോള്‍ സിപിഎം ഓഫീസില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത് ശരിയല്ലെന്നാണ് അഭിപ്രായം.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗമാണ് മുട്ടാറില്‍ ഉണ്ടായത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ലേബലില്‍ അവരുടെ കൊടിവെച്ച പാര്‍ട്ടി ഓഫീസ് വഴി ദുരിതബാധിതര്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതിനാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട പലരും ദുരിതബാധിതര്‍ക്കുള്ള സഹായം കൈപ്പറ്റേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.