കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ 3% വര്‍ധിപ്പിച്ചു
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിയര്‍നെസ് അലവന്‍സ് (ഡി.എ) 3 % വര്‍ധിപ്പിക്കാനുള്ള ശിപാര്ശയ്ക്ക്് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഇതോടെ ജീവനക്കാരുടെ ഡി.എ 31 % ആയി ഉയരും. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ച വിശദീകരണം നല്‍കും.
ജൂലായ് ഒന്ന മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും വര്‍ധന. 48.34 ലക്ഷം ജീവനക്കാര്‍ക്കും 65.26 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.