ജനകീയാസൂത്രണത്തിലെ പെൺകരുത്തിൻ്റെ സാക്ഷ്യം
ബേബി ബാലകൃഷ്ണൻ
സ്പെഷ്യൽ റിപ്പോർട്ട്
സുരേഷ് മടിക്കൈ
അടുക്കളയിൽ കരിപുരണ്ടു തീരുന്ന ജീവിതങ്ങളായിരുന്നു ഒരു കാലത്ത് സ്ത്രീ ജന്മങ്ങൾ. എന്നാൽ ഇന്ന് കേരളത്തിൻ്റെ മുക്കിലും മൂലയിലും ഭരണസിരാകേന്ദ്രങ്ങളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹിളാരത്നങ്ങൾ നിരവധിയാണ്. പ്രബുദ്ധ കേരളത്തിൻ്റെ നേട്ടങ്ങളിൽ എണ്ണിപ്പറയേണ്ട ഒന്നാണ് ഈ സ്ത്രീ മുന്നേറ്റം.
വികസനം അത്രയൊന്നും സാക്ഷാത്കൃതമാകാതിരുന്ന മടിക്കൈ പഞ്ചായത്തിൽ 1995ലാണ് വെറും 21 വയസുകാരിയായ ഒരു കോളേജ് കുമാരി മടിക്കൈയുടെഭരണചക്രം തിരിക്കാനെത്തുന്നത്
പരിണിത പ്രജ്ഞരായവർ പോലും മുക്കത്ത് വിരൽ വെച്ചു. ‘പ്രഗദ്ഭരും പ്രശസ്തരും രാഷ്ട്രീയ കളരിയിൽ പയറ്റിത്തെളിഞ്ഞവരും മാത്രമിരുന്ന മടിക്കൈയുടെ പ്രസിഡണ്ട് കസേരയിലേക്ക് ബേബിയെത്തുമ്പോൾ അവർക്ക് പിന്നിൽ സി പി എം എന്ന രാഷ്ട്രീയ പാർട്ടിയുടെ ദീർഘവീക്ഷണം ഒന്നു മാത്രമാണെന്ന് ഇന്നത്തെ ബേബിയെ അറിയുമ്പോൾ നമുക്ക് മനസിലാവും.
ജനകീയാസൂത്രണത്തിലെ മികവുറ്റ സ്ത്രീ സാന്നിധ്യമാണിപ്പോഴും ബേബി
ബാലകൃഷ്ണൻ എന്ന ഊർജ്ജസ്വലയായ കമ്മ്യൂണിസ്റ്റ് . 1995-ലാണ് 21 വയസ്സുകാരി മടിക്കൈ പഞ്ചായത്തിൻ്റെ പ്രസിഡന്റാകുന്നത്.
2004 ൽ ഔട്ട് സ്റ്റാൻ്റിംഗി വുമൺ ലീഡർ അവാർഡ് ഇന്നത്തെ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനാണു ലഭിച്ചത്. ഒരു ദശാബ്ദംകൊണ്ട് ഉണ്ടായ പ്രാപ്തിവർദ്ധനയുടെയും കാഴ്ചപ്പാടിന്റെയും അംഗീകാരമായിരുന്നു ഈ അവാർഡ്.
തുടക്കം കോഴിക്കോട് നടന്ന 1996 ആഗസ്റ്റ് മാസത്തെ ഏഴുദിവസത്തെ കെആർപി പരിശീലനമായിരുന്നു. ഒരു ഭരണാധികാരി എന്നതിലുപരി എല്ലാം പഠിച്ചെക്കാ നു ള്ള കഴിവും അതു നൽകിയ ആത്മവിശ്വാസവും പ്രചോദനവും അത്ര വലുതായിരുന്നു. തുടർന്നു നടന്ന ജനകീയാസൂത്രണ പദ്ധതി സംബന്ധിച്ചും ഭരണനിർവ്വ ഹണ പരിശീലനങ്ങളിലെല്ലാം സജീവസാന്നിദ്ധ്യമായിരുന്നു ബേബി. ഈ പരിശീലനങ്ങളിൽ നിന്നുലഭിച്ച ഊർജ്ജവും നേടിയെടുത്ത അറിവുകളും മടിക്കൈ പഞ്ചായത്തിന്റെ വികസന കാഴ്ചപാടിലും ജനകീയാസൂത്രണത്തിലും പ്രതിഫലിച്ചു.
രണ്ടു വർഷം തുടർച്ചയായി ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായി സ്വരാജ് ട്രോഫിക്ക് മടിക്കൈ പഞ്ചായത്ത് അർഹമായി 2000-ൽ ബേബി വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി. 2005-ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. അതോടൊപ്പം പരിശീലനാർത്ഥിയിൽ നിന്നും പരിശീലകയിലേയ്ക്കു വളരുകയും ചെയ്തു. തൻ്റെ ഇഛാശക്തിയും, ആർജിതമായ അറിവുകളും ബേബി എന്ന ഭരണതന്ത്രജ്ഞയെ ഉയർത്തിക്കൊണ്ടുവരികയായിരുന്നു.
കുടുംബശ്രീയുമായി തുടക്കം മുതൽ കണ്ണി മറിയാത്ത ബന്ധം പുലർത്തിയിട്ടുണ്ട് ബേബി ബാലകൃഷ്ണൻ. മടിക്കൈ പഞ്ചായത്തിന്റെ വനിതാഘടക പദ്ധതിയിൽ ഗ്രാമശ്രീ വനിതാ അയൽക്കൂട്ടങ്ങൾ ഒരു പ്രോജക്ടായിരുന്നു. ആദ്യഘട്ടത്തിൽ കുടുംബശ്രീ രൂപീകരിക്കുന്നതിനു തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നായിരുന്നു മടിക്കൈ ‘കുടുംബശ്രീ പ്രവർത്തികമാക്കാൻ ഒരു പരീക്ഷണശാലയായി മടിക്കൈ യെ തിരഞ്ഞെടുക്കുമ്പോൾ ബേബി ബാലകൃഷ്ണൻ എന്ന നയന്ത്രജ്ഞയേയും നിപുണയായ ഭരണാധികാരിയേയും സർക്കാർ മുന്നിൽ കണ്ടിരുന്നു എന്നു വേണം കരുതാൻ.
കുട്ടികൾക്കുള്ള പോഷകാഹാര നിർമ്മാണത്തിന് സിപിസിആർഐയുടെ സാങ്കേതികസഹായത്തോടെ അഞ്ചു വനിതകളുടെ ന്യൂട്രിമിക്സ് ഉൽപ്പാദന യൂണിറ്റ് സ്ഥാപിച്ചു.
ഈ പദ്ധതി കേരളത്തിലെന്നല്ല ഇന്ത്യ ഒട്ടാകെ ശ്രദ്ധ പിടിച്ചുപറ്റി.
2005-10 കാലഘട്ടത്തിൽ കുടുംബശ്രീയുടെ ഗവേണിംഗ് ബോഡി മെമ്പറായി ബേബി പ്രവർത്തിച്ചു.
ജനകീയതയും സുതാര്യതയും മടിക്കൈയുടെ മുഖമുദ്രയായിരുന്നു. ആസൂത്രണ ഗ്രാമസഭകളിലെ ജനകീയ പങ്കാളിത്തം തന്നെയാണി തിന് തെളിവ്. ആദ്യ വർഷംതന്നെ പൗരാവകാശരേഖ പ്രസിദ്ധീകരിച്ചു.ഇത് ഏറെ ശ്രദ്ധേയമായ പ്രവർത്തന മ യി രു ന്നു. ഗുണഭോക്തൃ സമിതികൾ വഴി മാത്രമേ നിർമ്മാണ പ്രവൃത്തികൾ നടത്തിയിരുന്നുള്ളൂ എന്നത് സുതാര്യതയും ജന വിശ്വാസവും നിലനിർത്തി. ഇത് വലിയൊരു പോരാട്ടമായിരുന്നു. കരാറുകാരുടെ എതിർപ്പു മാത്രമല്ല, പല ഉദ്യോഗസ്ഥരുടെയും നിസ്സഹരണവും ഉണ്ടായിരുന്നു. ഇവയെ മറികടക്കുന്നതിന് ഗുണഭോക്തൃ സമിതികളുടെ ജില്ലാതല സംഗമം മടിക്കൈയിൽ വച്ചു നടത്തി.സംസ്ഥാനമൊട്ടാകെ ശ്രഡിച്ച ഒന്നായിരുന്നു ഈ നടപടി.
വളരെയേറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഇടപെടൽ നീർത്തടാസൂത്രണമാണ്. 2000-ൽ ഈ _ വാട്ടർഷെഡ്ഡ് മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ 1.24 കോടി രൂപ പ്രത്യേകമായി സർക്കാർ അനുവദിച്ചു . 2005-ൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ വാട്ടർഷെഡ്ഡ് മാസ്റ്റർപ്ലാൻ തയ്യാറാക്കി. മടിക്കൈയിലെ ഈ പാരമ്പര്യത്തിന്റെ സ്വാധീനം ഇന്നും കാണാം. കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ സ്ഥാപിച്ച പഞ്ചായത്ത് മടിക്കൈ ആയിരുന്നു.
2010-ൽ ബ്ലോക്ക് സ്ഥാനം ഒഴിഞ്ഞ ബേബി ബോംബെ ടിസ്സ് (TISS )-ലെ ഗവേഷക മഞ്ജുള ഭാരതിയുടെ നേതൃത്വത്തിൽ Engendering Governance with Deepening Democracy എന്ന ഗവേഷണ പ്രോജക്ടിൽ അസോസിയേറ്റായി പ്രവർത്തിച്ചു. 2014-ൽ അധികാരവികേന്ദ്രീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പ്ലാനിംഗ് ബോർഡിന്റെ പഠനത്തിനു കാസർഗോഡ് ജില്ലയെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത് ബേബിയായിരുന്നു. കില എക്സ്റ്റൻഷൻ ഫാക്കൽറ്റിയായും പ്രവർത്തിച്ചു.. 2008-ൽ ക്യാപ്ഡെക്കിന്റെ നേതൃത്വത്തിൽ മികവുറ്റ മാതൃകകൾ കാണാൻ ഇംഗ്ലണ്ടും സ്വിറ്റ്സർലാന്റും സന്ദർശിച്ച കേരള ടീമിൽ അംഗമായിരുന്നു. 2013 മുതൽ ലോകബാങ്കിന്റെ ധനസഹായ പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ ആയിരുന്നു. ചുരുക്കത്തിൽ അനുഭവങ്ങളിലൂടെയും പരിശീലനത്തിലൂടെയും ഈ ജനപ്രതിനിധി ആർജ്ജിച്ച വൈദഗ്ദ്യം ശ്രദ്ധേയവും ഏവരും അംഗീകരിക്കപ്പെട്ടതുമായിരുന്നു..
2004-ൽ ലഭിച്ച ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പ്രശസ്ത ചരിത്ര പണ്ഡിത കപില വാത്സ്യായനിൽ നിന്നും Outstanding Women Leader Award 2004 ഏറ്റുവാങ്ങാൻ അർഹയാക്കിയത് ബേബിയുടെ ആത്മാർപ്പണത്തോടെയുള്ള ജനകീയ ഇടപെടലുകളായിരുന്നു. ബംഗ്ലാദേശിൽ നടന്ന സൗത്ത് ഏഷ്യ പാർട്ണർഷിപ്പ് പ്രോഗ്രാമിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ ബേബി അംഗമായിരുന്നു. ഇതിൽ കേരളത്തിലെ കുടുംബശ്രീയെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക് സ്ഥാപകൻ മുഹമ്മദ് യൂനുസും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നുു. ഇത്തരമൊരു പ്രായോഗിക വൈജ്ഞാനിക പിൻബലം അപൂർവ്വം ജനപ്രതിനിധികൾക്കേ സ്വന്തമായിട്ടുണ്ടാകൂ.അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയത്തിലേക്ക് “ബേബി”‘യായി കടന്നുവന്ന് ജനപിന്തുണയും സമ്മതിയുമുള്ള ഭരണാധികാരിയായ ബേബിയായി മാറിയത്.