കാഞ്ഞങ്ങാട്ടുകാരുടെ സ്വപ്നപദ്ധതിയായ പൈതൃക നഗരം പദ്ധതിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒന്നാംഘട്ടത്തിൽ അഞ്ചുകോടിരൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടത്തുന്നത്.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൻ്റെ മുഖം മാറുകയാണ്.
മൂന്ന് ഘട്ടങ്ങളിലായി 16കോടി രൂപയുടെ പൈതൃകനഗരം പദ്ധതിയാണ് നടപ്പിലാക്കുന്നത്.
കാഞ്ഞങ്ങാടിന്റെ കലാ- സാംസ്കാരിക പാരമ്പര്യം നിലനിർത്തി ആധുനിക നഗരാസൂത്രണത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ആംഫി തീയറ്റർ കഫെറ്റേരിയ, ഗെയിം സോൺ, ചിൽഡ്രൻസ് ഏരിയ, സീനിയർ സിറ്റിസൺസ് ഏരിയ, എക്സിബിഷൻ ഏരിയ, ഫീഡിങ് ഏരിയ, ഹാൻഡിക്രാഫ്റ്റ് ഷോപ്പ്, ടോയ്ലറ്റ്, പാർക്കിങ്, സീറ്റിങ്, മഴവെള്ള സംഭരണി, റെയിൻ ഷെൽട്ടർ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങൾ ടൗൺ സ്ക്വയർ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കും. പദ്ധതി പൂർത്തീകരിക്കുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് എം എൽ എ ഈ ചന്ദ്രശേഖരൻ പറഞ്ഞു. പദ്ധതി യാഥാർഥ്യമാകുന്നത്തോടെ കാഞ്ഞങ്ങാട് നഗരത്തിന്റെ മുഖചായ തന്നെ മാറും.
വിനോദ രംഗത്ത് നഗരത്തിന്റെ മുഖഛായ മാറ്റുന്ന കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ നിർമാണം പുരോഗമിക്കുകയാണ്. കാസർകോട് വികസന പാക്കേജിൽപ്പെടുത്തി 59 ലക്ഷത്തിന്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ പദ്ധതിയിൽപ്പെടുത്തി 4.98 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. രണ്ടു പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിന് മുൻപിലാണ് കാസർകോട് വികസന പാക്കേജിൽ അനുവദിച്ച നിർമ്മാണങ്ങൾ നടക്കുന്നത്. ഇവിടെ ആംഫി തിയ്യേറ്ററും നടപ്പാതയും ഭക്ഷണശാലയും പാർക്കിംഗ് ഏരിയയും ഉണ്ടാവും. ഇതിന് പുറമേ 7 ലക്ഷം രൂപ ചെലവിട്ട് ശുചിമുറി സമുച്ചയവും നിർമിക്കും.പ്രവൃത്തിയുടെ പുരോഗതി ഇ ചന്ദ്രശേഖരൻ എം എൽ എ യും, നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാതയും സന്ദർശിച്ച് വിലയിരുത്തി