കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക
വിദേശത്ത് മരിച്ച ഇന്ത്യക്കാർക്കും നൽകണം : ബദരിയാ മസ്ജിദ്
കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മരിച്ചവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന നഷ്ടപരിഹാരത്തുക വിദേശത്ത് നിന്ന് മരിച്ച ഇന്ത്യക്കാരുടെ ആശ്രിതര്‍ക്കും നൽകാൻ നടപടി ഉണ്ടാവണമെന്ന് കോട്ടച്ചേരി ടൗൺ ബദരിയാ മസ്ജിദ് സമിതി ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ നിരവധി മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് നിരാലംബരായ ഒട്ടേറെ കുടുംബങ്ങൾ ആണുള്ളത്. ഇവരുടെ പ്രയാസങ്ങൾ കൂടി കണക്കിലെടുക്കാൻ സർക്കാറുകൾ സന്നദ്ധമാവണം. പ്രസിഡന്റ് പി. എം ഹസ്സൻ ഹാജി അധ്യക്ഷനായി. അബ്ദുള്‍ ഖയ്യൂം മൌലവി പ്രാര്‍ത്ഥന നടത്തി. ജനറൽ സെക്രട്ടറി സി. എച്ച്. ആലിക്കുട്ടി ഹാജി, ട്രഷറർ കെ. അബ്ദുൽ ഖാദർ, ടി. മുഹമ്മദ് അസ്ലം, മുഹമ്മദ് കുഞ്ഞി ഹാജി എലൈറ്റ്, സലാം കേരള, സി എച്ച് സുലൈമാൻ, സി എച്ച് റാഷിദ്, സി പി ബഷീർ, കെ കെ ഷുക്കൂർ, എന്നിവർ സംസാരിച്ചു.