മയക്കുമരുമായി രണ്ടുപേർ പിടിയിൽ
ആലങ്ങാട്: മയക്കുമരുന്ന് കേസിൽ രണ്ടുപേർ എക്സൈസിെൻറ പിടിയിലായി. നീറിക്കോട് എസ്.എൻ.ഡി.പിക്ക് സമീപം കളത്തിപ്പറമ്പില്‍ ബാസ്റ്റ്യന്‍ (38), സെൻറ് സെബാസ്റ്റ്യന്‍ പള്ളിക്ക് സമീപത്തെ പഴമ്പിള്ളി വീട്ടില്‍ നിഖില്‍ (23) എന്നിവരാണ് വാണിയക്കാട് ഭാഗത്തുനിന്ന് മയക്കുമരുന്ന് ശേഖരവുമായി പിടിയിലായത്.
പറവൂര്‍ എക്സൈസ് സി.ഐ എസ്. നിജുമോൻ, ഇൻറലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാർ, പ്രിവൻറിവ് ഓഫിസർ പി.ആർ. സുനിൽ കുമാർ, ഉദ്യോഗസ്ഥരായ എം. മഹേഷ് കുമാർ, വി.എസ്. ഹനീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.