മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു
കൊല്ലം: മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊല്ലം പരവൂർ കോട്ടപ്പുറം കൃഷ്ണാലയത്തിൽ ഹരീഷ് കൃഷ്ണന്റേയും ലക്ഷ്മിയുടേയും മകൾ അമയയാണ് മരിച്ചത്.
പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് ബുദ്ധിമുട്ട് കാണിച്ചതിനെ തുടർന്ന് ഉടൻ ആശപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസകോശത്തിൽ കയറിയതാണെന്നാണ് പ്രാഥമിക നിഗമനം.