അമ്പലത്തറ സ്നേഹാലയത്തിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു
നീലേശ്വരം: നീലേശ്വരം ജനമൈത്രി പോലിസ് – ട്രോമകെയർ വളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങൾ കാഞ്ഞങ്ങാട് അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് വിതരണം ചെയ്തു.
സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ ഒരുപാട് പേരെ അമ്പലത്തറ സ്നേഹാലയത്തിൽ നീലേശ്വരം ജനമൈത്രി പോലീസ് എത്തിച്ചിട്ടുണ്ട്. കൊറോണക്കാലത്ത് അന്തേവാസികൾക്ക് വസ്ത്രങ്ങൾ കുറവാണെന്ന് അധികൃതർ അറിയിച്ച പ്രകാരം നീലേശ്വരം ജനമൈത്രീ ട്രോമാ കെയർ വളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങളാണ് അമ്പലത്തറ സ്നേഹാലയത്തിൽ എത്തിച്ചത്.
നീലേശ്വരം ജനമൈത്രി ട്രോമ കെയർ വളണ്ടിയർമാർ നിരവധി സാമൂഹിക സേവനങ്ങൾ ചെയ്തു സമൂഹത്തിന് മാതൃകയാകുന്ന ഈ അവസരത്തിൽ അശരണരായവർക്ക് തുണയേകാൻ സാധിച്ചത് അഭിനന്ദനാർഹമായ പ്രവർത്തനമാണ് എന്ന് നീലേശ്വരം ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പ്രദീപൻ പിലിക്കോട് അഭിപ്രായപ്പെട്ടു. ജനമൈത്രീ ബീറ്റ് ഓഫീസർ ഷൈലജ എം, ട്രോമാകെയർ വളണ്ടിയർ ഷാജി പുറത്തേക്കൈ തുടങ്ങിയവർ നേതൃത്വം നൽകി