മംഗളൂരു ആശുപത്രിയില്‍ കോവിഡ് മരണം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ
ഉദുമ:മംഗളൂരു ആശുപത്രിയില്‍ കോവിഡ് മരണം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സി എച്ച് കുഞ്ഞമ്പു എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനും നിവേദനം നല്കി. ജില്ലയിലെ കോവിഡ് ബാധിച്ച് ഗുരുതര അസുഖം ബാധിച്ചവര്‍ മംഗളൂരുവിലെ വിവിധ മെഡിക്കല്‍ കോളേജ് ആശുപത്രിയാണ് ആശ്രയിക്കുന്നത്. ഈ ആശുപത്രിയില്‍വച്ചു നിരവധി പേര് മരിച്ചു.
ഇത്തരത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് അക്ഷയ വഴി അപേക്ഷിക്കുമ്പോള്‍ അപേക്ഷ അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്ത വിഷമം പരാതിയായി ഉന്നയിച്ചതായി എംഎല്‍എല്‍ പറഞ്ഞു.
ഈ വിഷയം ഗൗരവമായി പരിശോധിച്ച് കോവിഡിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിലെ തടസം പരിഹരിക നാവശ്യമായ നടപടിയുണ്ടാകുണമെന്ന് എംഎല്‍എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.