കള്ളാറിൽ നടക്കുന്ന ലക്നൗചലോ ഐക്യദാർഢ്യ റാലി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു
രാജപുരം: വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 26ന് കള്ളാറിൽ നടക്കുന്ന ലക്നൗചലോ ഐക്യദാർഢ്യ റാലി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി രത്നാകരൻ നമ്പ്യാർ അധ്യക്ഷനായി. ഒക്ലാവ് കൃഷ്ണൻ, എച്ച് ലക്ഷ്മണഭട്ട്, പി ജെ തോമസ്, പി കെ രാമചന്ദ്രൻ, കെ ബി രാഘവൻ എന്നിവർ സംസാരിച്ചു. ജോസ് ജോൺ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ബി രത്നാകരൻ നമ്പ്യാർ (ചെയർമാൻ), എച്ച് ലക്ഷ്മണഭട്ട്, എം അബ്ദുൾ മജീദ്, ടോമി വാഴപ്പള്ളി (വൈസ് ചെയർമാൻമാർ) കെ ബി രാഘവൻ (കൺവീനർ) , സിജോ ചാമക്കാലയിൽ , കെ എ പ്രഭാകരൻ, ജോസ് ജോൺ ( ജോയിൻ്റ് കൺവീനർ)