ചക്രവാതച്ചുഴി രൂപമെടുത്തു; മൂന്ന് ദിവസം അതിശക്തമഴയ്ക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം വ്യാപകമഴയ്ക്ക് സാധ്യത. നാളെ അതിശക്തമഴയ്ക്ക് സാധ്യത. തെക്കന്‍ തമിഴ്നാടിന് സമീപം ചക്രവാതച്ചുഴി രൂപമെടുത്തതാണ് കാരണം. ഇടിമിന്നലിനും സാധ്യതയുണ്ട്. 11 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം. കോട്ടയം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലയില്‍ കനത്ത മഴ. കോഴിക്കോട് തിരുവമ്പാടി ടൗണില്‍ വെള്ളംകയറി. ഇരുപത്തിയാറാം തീയതിയോടെ തുലാവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവര്‍ഷം അടുത്തആഴ്ചയോടെ തെക്കേ ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ നിന്ന് പിന്‍വാങ്ങും.