വാമനപുരത്ത് ഒഴുക്കില്‍പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വാമനപുരം നദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. അംബേദ്കര്‍ നഗര്‍ കോളനിയിലെ ബിനു(56)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കില്‍പെട്ട സ്ഥലത്തുനിന്നും എട്ട് കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.