വീടിന്റെ മുകള്‍ നിലയില്‍ നിന്നും വൈദ്യുത കമ്പിയില്‍ പിടിച്ചു, എട്ട് വയസ്സുകാരന് ദാരുണാന്ത്യം
മഞ്ചേശ്വരം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. ഹൊസങ്കടി മൊറത്തണയില്‍ മൊറത്തണ ഹൗസില്‍ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകന് മോക്ഷിത്ത് രാജ് ഷെട്ടിയാണ് മരിച്ചത്. എട്ട് വയസായിരുന്നു.
വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് സമീപം പണിയുന്ന വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടിക്ക് ഷോക്ക് ഏല്‍ക്കുകയായിരുന്നു. വീടിന്റെ മുകള്‍ നിലയില്‍ കൈ എത്തുന്നിടത്തെ വൈദ്യുതി കമ്പിയില്‍ മോക്ഷിത്ത് പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.