കണ്ണൂര്‍ ധര്‍മ്മടത്ത് യുവതി തീക്കൊളുത്തി മരിച്ചു
കണ്ണൂര്‍ :കണ്ണൂരില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ധര്‍മടം മേലൂര്‍ സ്വദേശിനി അനിഘ(24)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് അനിഘ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ശരീരമാസകലം പൊള്ളലേറ്റ നിലയിലാണ് അനിഘയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ആത്മഹത്യാ ശ്രമത്തിനുള്ള കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
വിവാഹിതയാണ് അനിഘ. കോഴിക്കോട് വടകര ഭാഗത്താണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.