പൊട്ടിപ്പൊളിഞ്ഞ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ; മഴവെള്ളം കുത്തിയൊലിച്ച് പല ഭാഗങ്ങളും ജീർണാവസ്ഥയിലാണ്
പരപ്പനങ്ങാടി: പുതുക്കി പണിതിട്ട് അധിക കാലമായിട്ടില്ലാത്ത പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ കെട്ടിടങ്ങൾ പൊട്ടി പൊളിഞ്ഞു തുടങ്ങി. ടിക്കറ്റ് കൗണ്ടറും സിഗ്നൽ സാങ്കേതിക കേന്ദ്രവും സ്റ്റേഷൻ മാനേജറുടെ കേബിനും പ്രവർത്തിക്കുന്ന പ്രധാന ഓഫിസിെൻറ മേൽക്കൂരയിലെ സീലിങ് കോൺക്രീറ്റ് പാളികളും ഒന്ന്, രണ്ട് ക്ലാസുകാരായ ദീർഘദൂര യാത്രികർ വിശ്രമിക്കുന്ന കാത്തിരിപ്പ് മുറിയുടെ മുകൾ ഭാഗവും അടർന്ന് വീണിട്ടുണ്ട്.
മഴവെള്ളം കുത്തിയൊലിച്ച് കെട്ടിടത്തിെൻറ പല ഭാഗങ്ങളും ജീർണാവസ്ഥയിലാണ്. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ മേൽക്കൂരയുടെ ഷീറ്റ് പല ഭാഗങ്ങളിലായി പാടെ തകർന്നു കിടക്കുകയാണ്. ശക്തമായ മഴയുള്ളപ്പോൾ യാത്രികർ നനഞ്ഞാണ് ട്രെയിനുകളിൽ പാഞ്ഞുകയറുന്നത്. പരപ്പനങ്ങാടി റെയിൽവേ സ്േറ്റഷൻ കെട്ടിടം പാടെ പുതുക്കി നിർമിച്ചിട്ട് അധിക കാലമായിട്ടിെല്ലന്നും നിർമാണ രംഗത്തെ വീഴ്ച്ചയെ കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും ട്രെയിൻ യാത്ര സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.