കിടപ്പുരോഗിയായ വയോധികനെ കഴുത്തറുത്ത് കൊന്ന് ഭാര്യ; ദുരിതം താങ്ങാനാവാതെയെന്ന് മൊഴി
തിരുവനന്തപുരം:തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ വൃദ്ധനെ ഭാര്യ കഴുത്തറുത്ത് കൊന്നു. മണവാരി സ്വദേശി ഗോപിയെ ഇന്നുരാവിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 72 വയസായ ഗോപി പതിനഞ്ചുവര്‍ഷമായി കിടപ്പുരോഗിയായിരുന്നു. ഭാര്യ സുമതിയെ വീടിന് സമീപത്തുള്ള കുളത്തിന്റെ കരയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ബോധം തെളിഞ്ഞ ശേഷം മാറനെല്ലൂര്‍ പൊലീസ് മൊഴിയെടുത്തപ്പോഴാണ് സുമതി കുറ്റം സമ്മതിച്ചത്. പതിനഞ്ചുവര്‍ഷമായി ഒരേകിടപ്പുകിടക്കുന്ന ഭര്‍ത്താവിന്റെ ദുരിതം കണ്ടുനില്‍ക്കാനാവാതെ ചെയ്തതാണെന്നാണ് സുമതിയുടെ മൊഴി. സമീപത്ത് താമസിക്കുന്ന മകന് രാവിലെ അന്വേഷിച്ചെത്തിയപ്പോഴാണ് സുമതിയെ അബോധാവസ്ഥയിലും ഗോപിയെ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയത്. കുടുംബവീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താല്‍ക്കാലികമായി കെട്ടിയ ഒറ്റമുറി വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടിനുള്ളിലാണ് കൊലപാതകം നടന്നത്