തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചു; മോന്‍സനെതിരെ പോക്സോകേസ്
കൊച്ചി:മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ് ചുമത്തി. 2019ല്‍ തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു. നോര്‍ത്ത് പൊലീസ് കേസെടുത്തു. മോൻസന്റെ മ്യൂസിയമുള്ള വീട്ടിൽ പെൺകുട്ടിയും അമ്മയും ജോലി നോക്കിയിരുന്നപ്പോഴാണ് പീഡനം. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പരാതി നൽകുന്നത്. പരാതിയിൽ മോൻസനുമായി അടുപ്പമുള്ളവരുടെ പേരുമുണ്ടെന്നാണ് റിപ്പോർട്ട്. മറ്റു അഞ്ചുകേസുകള്ക്ക് പുറമെയാണ് ഈ കേസും. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.