പ്ലസ് വൺ സീറ്റ് നിഷേധം ; എം.എസ്.എഫ് പുറത്ത് നിൽക്കൽ സമരം സംഘടിപ്പിച്ചു
തൃക്കരിപ്പൂർ : പ്ലസ് വൺ സീറ്റ് നിഷേധത്തിനെതിരെ എം.എസ്.എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 21ന് നടത്തുന്ന കളക്ടറേറ്റ് മാർച്ചിന്റെ മുന്നോടിയായി തൃക്കരിപ്പൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ എം.എസ്.എഫ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി പുറത്ത് നിൽക്കൽ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മുസബ്ബിർ അഞ്ചില്ലത്ത് സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി അക്ബർ സാദത്ത് അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് കാസർഗോഡ് ജില്ലാ ട്രഷറർ അസ്ഹറുദ്ദീൻ മണിയനോടി നില്പ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് മഹബൂബ് ആയിറ്റി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ജാബിർ തങ്കയം, മണ്ഡലം വൈസ് പ്രസിഡണ്ട് മഷ്ഹൂദ് തലിച്ചാലം, ഇയാസ് ബീരിച്ചേരി, റാസിഖ്, ഫാസിൽ ഫിറോസ്, ഷഹബാസ്, സരിയാദ്, സുഹൈർ, പർവീസ് എന്നിവർ സംസാരിച്ചു.