കർഷകരെ ദുരിതക്കയത്തിൽ നിന്നും കരകയറ്റാൻ സർക്കാർ തയ്യാറാവണം: പി ജെ ജോസഫ്
കാസർകോട്: കോവിഡിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭാഗമായി കർഷകർ കടുത്ത ദുരിതത്തിലായതിന്റെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് കാർഷിക കടങ്ങൾ എഴുതിത്തള്ളുകയും ജപ്തി നടപടികൾ നിർത്തി വയ്ക്കുകയും വേണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു കർഷകർ കടുത്ത ദുരിത്തിൽ ആണ് റബറിന് 250 രൂപ താങ്ങുവില നൽകുമെന്നു പറഞ്ഞതും നടപ്പാക്കിയില്ല റബർ കർഷകർക്ക് ഇന്നുള്ള സബ്സിഡി തുക നൽകുവാൻ പോലും ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല മലബാർ മേഖലയിലെ ജില്ലകളിലെ നേതൃ ക്യാമ്പുകളുടെ ഭാഗമായി കാസർഗോഡ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി തോമസ്, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം,കെ.
ഫ്രാൻസീസ് ജോർജ് ,കെ എ ഫിലിപ്പ്, ഗ്രേസമ്മ മാത്യു, ജോസഫ് മുള്ളൻമട, ജോർജ് കാനാട്ട്,ദിനേശ് കർത്താ, വർഗീസ് വയലാമണ്ണിൽ, അബ്രഹാം തോണക്കര, ജോർജ് പൈനാപ്പള്ളി, പ്രിൻസ് ജോസഫ് എന്നിവർ സംസാരിച്ചു കുര്യാച്ചൻ പുളിക്കപ്പടവിൽ, ജയിംസ് കണിപ്പള്ളി, ഫീലീപ്പ് ചാരാത്ത്, ജോസ് കാവുങ്കൽ, ജോസ് തേക്കു കാട്ടിൽ,ജോളി തോമസ്, ബിനോയി വള്ളോപ്പിള്ളി, ജോയി മാരിയാടിയിൽ,ബീജു പുതുപ്പള്ളിത്തകിടിയേൽ, ജോസ് തേക്കുംകാട്ടിൽ, ഫ്രാൻസീസ് കാടം കാവിൽ, ഷോബീ ഫിലീപ്പ്, ഷൈജു ബിരിക്കുളം, മനോജ് വലിയ പ്ലാക്കൽ തുടങ്ങി ജില്ലയിലെ പ്രമുഖ നേതാക്കൾ സംബന്ധിച്ചു