സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ നഗരസഭ അനുമോദിച്ചു
കാഞ്ഞങ്ങാട്: സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ തിങ്കളാഴ്ച്ച നിശ്ചയം സിനിമയുടെ സംവിധായകൻ സെന്ന ഹെഗ്ഡെയെ കാഞ്ഞങ്ങാട് നഗരസഭ ആദരിച്ചു. പൂർണ്ണമായും കാഞ്ഞങ്ങാടിൻ പശ്ചാതലത്തിൽ ചിത്രീകരിച്ച സിനിമയാണ് തിങ്കളാഴ്ച്ച നിശ്ചയം. സിനിമാ സാംസ്ക്കാരിക മേഖലയിൽ കാഞ്ഞങ്ങാടിൻ്റെ പെരുമ നിലനിർത്തിയ കലാകാരന് ഇനിയും ഉയർച്ചകളും നേട്ടങ്ങളും കൈവരിക്കാൻ കഴിയട്ടെയെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി സുജാത ടീച്ചർ പറഞ്ഞു.നഗരസഭ കാര്യാലയത്തിൽ ലളിതമായി നടന്ന ചടങ്ങിൽ നഗരസഭയുടെ ഉപഹാരം ചെയർപേഴ്സൺ സെന്ന ഹെഗ് ഡേക്ക് കൈമാറി. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സി ജാനകിക്കുട്ടി, കെ വി സരസ്വതി, കെ.അനീശൻ, കെ.വി മായാകുമാരി, കൗൺസിലർമാരായ കെ ലത, ടി.വി സുജിത്ത് കുമാർ, ഫൗസിയ ഷെരീഫ്, കെ.രവീന്ദ്രൻ, പള്ളിക്കൈ രാധാകൃഷ്ണൻ ,കെ.വി ലക്ഷമി, സി രവീന്ദ്രൻ നഗരസഭ സെക്രട്ടറി റോയി മാത്യു ഹോസ്ദുർഗ്ഗ് ബാങ്ക് പ്രസിഡൻ്റ് പ്രവീൺ തോയമ്മൽ എന്നിവർ സംബന്ധിച്ചു.